ABOUT US

      കെ. എച്ച്. എം  ഇതളുകളിലൂടെ............       

      വിനോദ സഞ്ചാര ഭൂപടത്തില്‍ കാസറഗോഡിന്‍റെ തിലകക്കുറിയായ ബേക്കല്‍ ഫോര്‍ട്ടില്‍ നിന്നും തെക്ക് മാറി ഒരുവിളിപ്പാടകലെ ചരിത്രപ്രസിദ്ധമായ മാണിക്കോത്ത് , കാഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ നിന്നും മൂന്നു കി.മീ അകലെ മഡിയന്‍ കൂലേം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ മാണിക്കോത്ത് ജുമാ മസ്ജിദിന്‍റെ ചാരത്ത്  ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ മര്‍ഹും ഖാസി ഹസൈനാര്‍ എന്നവരിടെ നാമധേയത്തില്‍ 2001 മെയ് 21 ന് ആരംഭിച്ച ഈ സംരംഭം ,നാടിന്‍റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി, പ്രത്യകിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദൂരവിദ്യാഭ്യാസം കീറാമുട്ടിയായിവന്ന ആ വേളയില്‍ മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്നോട്ട് വെച്ച ഈ ആശയം ഇന്ന് നാടിന്‍റെ നെടും തൂണാണ്.....

           പഠന പാഠ്യേതര വിഷയങ്ങളില്‍ കെ. എച്ച് . ​എമ്മിന്‍റെ മക്കള്‍ എന്നും മുന്‍പന്തിയിലാണെന്നുള്ളത് ഞങ്ങളുടെ അഭിമാനമാണ്. വെറും 18 ഓളം കുട്ടികളും 7 സ്റ്റാഫുമായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 13 വര്‍ഷം പിന്നിട്ട ഈ വേളയില്‍ 600 കുട്ടികളായി അസൂയാവഹമായ മുന്നേറ്റം കുതിക്കുന്ന ഈ സ്കൂളിന്‍റെ വിജയം തീര്‍ച്ചയായും സ്കൂള്‍മാനേജ്മെന്‍റിന്‍റെ അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷത്തോടെയും 50 ഓളം വരുന്ന സ്കൂള്‍ സ്റ്റാഫംഗങ്ങളെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് നയിക്കുക എന്നതിലുള്ള വിജയമാണ്.
ഇന്ന് 7 ബസ്സുകളും, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി തുടങ്ങി ഇന്നിനെ നിയന്ത്രിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ ഉത്തമ ഉദാഹര​ണമായ സ്മാര്‍ട്ട്ക്ലാസിറൂമില്‍ എത്തി നില്‍ക്കുന്നു സജ്ജീകരണങ്ങള്‍.
കൂടാതെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം കൂടുതലായി കുട്ടികളിലേക്കെത്തിക്കുവാന്‍ Smart ABC എന്ന ഫുള്‍ടൈം സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്‍റെ ഒരു ടീം തന്നെ സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്....



KHM E M L P School,Manikoth

    • District                                         :        Kasaragod
    • Edn. District                                :         Kanhangad
    • Sub-District                                 :         Bekal
    • AEO                                             :         Bekal
    • BRC                                             :         Bekal
  • General Information:- 
    • District                :      Kasaragod
    • Block                   :      Kanhangad
    • Taluk                   :      Hosdurg
    • Village                :      Ajanur
    • Panchayath         :      Ajanur

          

No comments:

Post a Comment